തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവൽ ട്രേഡ് എക്സ്പോ ആയ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് ബുധനാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
കേന്ദ, സംസ്ഥാന മന്ത്രിമാരെ കൂടാതെ തമിഴ്നാട്, ആന്ധ്രപ്രദേശ് ടൂറിസം മന്ത്രിമാരും ശ്രീലങ്കയിൽ നിന്നുള്ള മന്ത്രിമാരും ടൂറിസം വിദഗ്ധരും വിവിധ വേദികളിൽ പങ്കെടുക്കും.
കോവളം, പൂവാർ, അമരവിള എന്നിവിടങ്ങളിൽ നടക്കുന്ന ത്രിദിന പരിപാടിയിൽ ടൂറിസം മേഖലയിലെ ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.
200 ലേറെ പ്രദർശന വേദികളും ആയുർവേദ ടൂറിസം സ്റ്റാളുകളും ഉണ്ടാകും. വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9995139933, Csabn [email protected].